മേഘശകലങ്ങളില്‍   നിന്നും അടര്‍ന്നു വീഴവെ 
അവയെന്‍ കാതില്‍ മന്ദ്രിച്ചുവോ.. 
ആര്‍ദ്രമാം ഈ ഇളം തെന്നല്‍ 
എന്‍ മനം കുളിരണിയിച്ചുവോ,
പീലി നീട്ടിയാടും   മയിലിനെ പോലെ
നൃത്തമാടുന്നു എന്‍ മനസ്സ് , 
ഈ മഴത്തുള്ളികളില്‍ കിളിര്ക്കുകയാവാം 
ഏതോ പ്രതീക്ഷതന്‍ പുല്‍നാമ്പുകള്‍   
ഏതോ ഒരു കാത്തിരിപ്പിന്  നാളത്തില്‍ 
മഴവില്ലിന് വര്‍ണ്ണങ്ങള്‍ വിരിയിക്കുകയാവാം.
