Monday 28 March 2011

ഇന്നത്തെ മഴ

മേഘശകലങ്ങളില്‍  നിന്നും അടര്‍ന്നു വീഴവെ 
അവയെന്‍ കാതില്‍ മന്ദ്രിച്ചുവോ..
ആര്‍ദ്രമാം ഈ ഇളം തെന്നല്‍ 
എന്‍ മനം കുളിരണിയിച്ചുവോ,
പീലി നീട്ടിയാടും  മയിലിനെ പോലെ
നൃത്തമാടുന്നു എന്‍ മനസ്സ് , 
ഈ മഴത്തുള്ളികളില്‍ കിളിര്‍ക്കുകയാവാം 
ഏതോ പ്രതീക്ഷതന്‍ പുല്‍നാമ്പുകള്‍ 
ഏതോ ഒരു കാത്തിരിപ്പിന്‍  നാളത്തില്‍ 
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുകയാവാം.

1 comment:

  1. ഓരോ രചനയിലും താങ്കളുടെ നിലവാരം കൂടി വരുന്നുണ്ട്.
    KEEP IT UP....:)

    ReplyDelete