മേഘശകലങ്ങളില്‍ നിന്നും അടര്‍ന്നു വീഴവെ
അവയെന്‍ കാതില്‍ മന്ദ്രിച്ചുവോ..
ആര്‍ദ്രമാം ഈ ഇളം തെന്നല്‍
എന്‍ മനം കുളിരണിയിച്ചുവോ,
പീലി നീട്ടിയാടും മയിലിനെ പോലെ
നൃത്തമാടുന്നു എന്‍ മനസ്സ് ,
ഈ മഴത്തുള്ളികളില്‍ കിളിര്‍ക്കുകയാവാം
ഏതോ പ്രതീക്ഷതന്‍ പുല്‍നാമ്പുകള്‍
ഏതോ ഒരു കാത്തിരിപ്പിന്‍ നാളത്തില്‍
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുകയാവാം.
ഓരോ രചനയിലും താങ്കളുടെ നിലവാരം കൂടി വരുന്നുണ്ട്.
ReplyDeleteKEEP IT UP....:)