Friday, 22 June 2012

ഇതളുകള്‍

ഇതളുകളായ് നമ്മെ പൂവോടു ചേര്‍ത്തു
മഴത്തുള്ളികള്‍ തേന്‍ തുള്ളിയായ് മധുരമെകി
കുടമുല്ലപ്പൂ മണം തെന്നലേകി
നിശബ്ദമാം നിശയില്‍ കളികള്‍ ചൊല്ലി
രാത്രിമഴതന്‍ താളത്തില്‍ ഈണം മൂളി
ഇണങ്ങിയും പിണങ്ങിയും കൊതിതീരും മുന്‍പേ
എറുത്തതെന്തിനി അദ്രിശ്യകരങ്ങള്‍?
നിസ്സഹായമായി മണ്ണില്‍ അടരവേ
ചൂളം കുത്തിയണയും മാരുതന്‍
പല ദിക്കിലായ് നമ്മെ അകറ്റിമാറ്റി
നാം ഈ തീരം വിട്ടു പോകുന്നെവെങ്കിലും
ഈ കാറ്റില്‍ നാമുണ്ട് സൌരഭ്യമായ് .. 
നന്മതന്‍ സ്നേഹത്തിന്‍ സന്ദേശമായ് ..
നമുക്കിവിടം വിട്ടൊരു യാത്ര പോകാം ..
പ്രത്യാശയോടെ വീണ്ടുമോത്തൊരു പുലരികായ്‌..
മംഗളമേകി പ്രാര്‍ത്ഥനയോടെ
കണ്ണിരിന്‍ ചവര്‍പ്പ് പകര്‍ന്നിടാതെ
പോയി വരുവേന്‍ പ്രിയ തോഴരെ
നിങ്ങള്‍ക്കായ്‌ ഞാനെന്നും കാത്തിരിക്കാം.. 

 

Monday, 9 April 2012

ഓംങ്കാരം


ഓം   

അനാധിയില്‍ തെളിഞ്ഞ അഗ്നിനാളം 
ലയിക്കണം അതില്‍ എല്ലാം ത്യജിച് 
വ്യര്‍ഥമാം മോഹങ്ങള്‍ കനപ്പിച്ച 
ഇരുള്‍ മറ നീക്കി 
വര്‍ണവലയങ്ങളിലെക്കെന്നെ നയിച്ചാലും  
മുഴങ്ങും ഓംകാര  ധ്വനിയില്‍ 
സ്വയം മറന്നൊരു മേഘമായ് 
അലസം ഒഴുകി അനന്തതയില്‍ 
അലിയണം ചെറു നാളമായ്
തേജസില്‍ മുങ്ങും ജ്യോതിസ്രോതസ്സില്‍... 

Monday, 5 March 2012

ചിത്രശലഭങ്ങള്‍


                                                           നമുക്ക് കൂട്ട് കൂടാം സ്നേഹിക്കാം..
പറക്കാം ആകാശത്തിലെ പറവകളെ പോലെ..
ആഗ്രഹങ്ങളില്ലാതെ അതിരുകളില്ലാതെ ബന്ധനങ്ങളില്ലാതെ.. 
മിഴികളില്‍ വര്‍ണങ്ങള്‍ നിറക്കാം ..
യാഥാര്‍ത്യത്തിന്റെ കനലില്‍ ചിറകുകള്‍ അറ്റുപോകും വരെ..

കൈയൊപ്പ്‌


ആരില്‍ നിന്നോ എനിക്ക് കിട്ടിയ സ്നേഹമാണ് ഞാന്‍ നിനക്ക് തന്നത്.. 
അത് നിന്നില്‍ നിന്ന് മറ്റൊരാളിലേക്ക്.. 
അങനെ പകര്‍ന്നു നല്‍കുന്ന സ്നേഹമാണ് ഈ ലോകത്തെ തന്നെ നിലനിര്‍ത്തുന്നത്.. സ്നേഹത്താല്‍ ബന്ധിക്കാം നമ്മുടെ ചുറ്റും ഉള്ളവയെല്ലാം..
 മണ്ണിനേം മരങ്ങളെയും, 
പൂക്കളെയും പുഴുക്കളെയും,  
നാടിനെയും സഹജീവികളെയും ,
എല്ലാം.. 


കാറ്റിനോടൊപ്പം


വീശി അലയുമിളം തെന്നലായ് ഒരു ദിനം യാത്ര പോകെ  .
നെല്‍കതിരിലുടെ    ഈണത്തില്‍ മൂളിയീ,
ഹരിതമാം മണ്ണിന്‍ മണമറിഞ്ഞും..
ഈറനാം പൂവിന്‍റെ മധു നുകരുമാ,
ഭ്രമരത്തിന്‍ കാതില്‍ കിന്നരിച്ചും..
കളകളം കൊഞ്ചി ഒഴുകും പുഴയുടെ,
ഗീതത്തില്‍ ഞാനും താളമിട്ടു.
വെള്ളിമേഘങ്ങളെ തള്ളിയകറ്റി, 
കണ്ണഞ്ചും കിരണത്തെ പുറത്തെടുത്തു..
കൂട്ടുക്കൂടി കൂടണയും കുഞ്ഞി,
പറവകല്‍ക്കൊപ്പം പറന്നു പറന്നു..
കടലലകളില്‍ മുങ്ങി താഴുമര്‍ക്കന്‍റെ,
കുങ്കുമവര്‍ണ്ണം കവര്‍ന്നെടുത്തു ..
തിങ്ങി നിറയും നിശബ്ധതമാം ഇരുളിന്‍,
മനമെന്തിനോ മൂകമായി കേഴുന്നു..
പെയ്തൊഴിയാന്‍ കൊതിച്ചൊരു മഴമേഘബാഷ്പ്പമായ്  
വീനളി  മഴത്തുള്ളിയായ് ..
മണ്ണിന്‍ മാറില്‍ മയങ്ങും നേരം ..


മനമെന്ന സത്യം